Begin typing your search...

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹി യൂണിവേഴ്സിറ്റിയിലെ ചില കോളേജുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. മെയ് 23ന് ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.

WEB DESK
Next Story
Share it