Begin typing your search...

'തന്‍റെ  വാക്കുകൾ വളച്ചൊടിച്ചു: 48 മണിക്കൂറിനകം മാപ്പ് പറയണം'; കെജ്രിവാളിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി

തന്‍റെ  വാക്കുകൾ വളച്ചൊടിച്ചു: 48 മണിക്കൂറിനകം മാപ്പ് പറയണം; കെജ്രിവാളിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ പറഞ്ഞു. തന്‍റെ വാക്കുകൾ കെജ്രിവാൾ വളച്ചൊടിച്ചെന്ന് പർവേഷ് വർമ്മ ആരോപിച്ചു. 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും.

കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകി.

ഡൽഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി . ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ഡൽഹിയിൽ ബിജെപി നടത്തും.,എ എപി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും വിവിധ റാലികളിൽ പങ്കെടുക്കും.

കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും. അതേസമയം എഎപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അനാവശ്യ റെയ്ഡുകൾ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചു. പരാജയഭയം കൊണ്ടുള്ള നടപടികളിലേക്ക് ബിജെപി കടന്ന് എന്നും ഇതിനായി പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നും എ എ പി ആരോപിച്ചു.

WEB DESK
Next Story
Share it