Begin typing your search...

പാർലമെന്റിൽ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു

പാർലമെന്റിൽ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പഴയ പാർലമെന്റിൽ നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ബിജെപി എംപി നർഹരി അമിൻ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് നർഹരി അമിൻ. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം.

അതേസമയം, പുതിയ പാർലമെൻ്റിലെ ആദ്യദിവസം തന്നെ വനിതാ സംവരണ ബിൽ പാസാക്കുമെന്നാണ് വിവരം. വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആ‍ർഎസ് പാർലമെന്‍റിൽ അനുകൂലിക്കും. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ പറഞ്ഞു.

ഇത്തവണയെങ്കിലും അവസാന നിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ബിൽ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം. വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു.

അതേസമയം, ബിൽ ഞങ്ങളുടേതാണെന്നായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. പാർലമെൻ്റിലെത്തിയപ്പോഴാണ് വനിതാ സംവരണ ബില്ലിൽ സോണിയ ഗാന്ധി പ്രതികരിച്ചത്. സംവരണത്തിനകത്ത് സംവരണം വേണമെന്ന് ജെഎംഎം പറഞ്ഞു. വനിത സംവരണ ബില്ലില്‍ എസ്‍സി, എസ്‍ടി, ഒബിസി വനിതകള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ജെഎംഎം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാത്രമായിരിക്കും നേട്ടമുണ്ടാകുകയെന്ന് എംപി മഹുവ മാജി പറഞ്ഞു. വനിത സംവരണ ബില്‍ നീണ്ട കാലത്തെ ആവശ്യമായിരുന്നുവെന്ന് ജെഎംഎം എംപി ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it