Begin typing your search...

പശ്ചിമബംഗാൾ എംപി ബിജെപിയിൽനിന്ന് രാജിവച്ചു

പശ്ചിമബംഗാൾ എംപി ബിജെപിയിൽനിന്ന് രാജിവച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പശ്ചിമബംഗാളിലെ ഝാർഗ്രാം ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം പാർട്ടി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തീരുമാനമെന്നാണ് രാജിക്കത്തിൽ കുനാർ വ്യക്തമാക്കുന്നത്. രാജിക്കത്ത് സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുപറഞ്ഞ കുനാർ, ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു.


പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് പശ്ചിമബംഗാളിലെ ഝാർഗ്രാം. 2019ൽ 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുനാർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിർബാഹ സോറനെ തോൽപ്പിച്ചത്. അതുമാത്രവുമല്ല ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 1977 മുതൽ 2004 വരെ തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ജയിച്ചത് സിപിഎമ്മാണ്.

WEB DESK
Next Story
Share it