Begin typing your search...

ഭജന്‍ലാല്‍ ശര്‍മ്മ രാജസ്ഥാന്‍ മുഖ്യമന്ത്രി

ഭജന്‍ലാല്‍ ശര്‍മ്മ രാജസ്ഥാന്‍ മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയെ തെരഞ്ഞെടുത്തു.കേന്ദ്രമന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപനം നടത്തിയത്.സംഘനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഭജൻ ലാൽ ശർമ്മ.ദീർഘകാലമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. വസുദേവ് ദേവ്‌നാനി രാജസ്ഥാൻ നിയമസഭാ സ്പീക്കറാകും.

മറ്റു രണ്ടു സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടെ രാജസ്ഥാനിലും പുതുമുഖം മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്നുള്ള സൂചന കേന്ദ്രനേതൃത്വം നേരത്തെ നൽകിയിരുന്നു. നിരീക്ഷകരായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ എം.പി സരോജ് പാണ്ഡെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോജ് എന്നിവരടങ്ങിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് വസുന്ധര രാജെ തുടക്കം മുതൽ സജീവമായി രംഗത്തുണ്ടായിരുന്നു. വസുന്ധര രാജെക്ക് പുറണെ മഹന്ത് ബാലക്‌നാഥ്, രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സി.പി ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് തുടങ്ങിയ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.

WEB DESK
Next Story
Share it