Begin typing your search...

മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി

മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുസ്ലിങ്ങൾക്കെതിരെയുള്ള മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി രാജ്കുമാർ റൗത്ത് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയവരെ ബാൻസ്വാഡയിലെ ജനങ്ങൾ തോൽപ്പിച്ചെന്നും ഭാരതീയ ആദിവാസി പാർട്ടി നേതാവായ രാജ്കുമാർ റൗത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാര. മോദിയുടെ വിദ്വേഷ പരാമ‍ർശം മണ്ഡലത്തിൽ തനിക്ക് ഗുണം ചെയ്തെന്നു പറഞ്ഞ അദ്ദേഹം മോദിയുടെ തിരിച്ചടിയുടെ കാലം തുടങ്ങിയെന്നും വ്യക്തമാക്കി. ​തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് സംഭവിച്ചതെന്നും ഇന്‍ഡ്യാ മുന്നണിക്ക് ഒപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it