Begin typing your search...

മണിപ്പൂരിൽ ബാങ്ക് കൊളള ; മോഷണം പോയത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

മണിപ്പൂരിൽ ബാങ്ക് കൊളള ; മോഷണം പോയത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച. കാങ്‌പോപ്പി ജില്ലയിലെ ബാങ്കിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് മോഷണം പോയത്. ചുരാചന്ദ്പൂരിലുള്ള ബാങ്കിൽ നിന്ന് 2.25 കോടി രൂപയുടെ പണവും സ്വർണവും മോഷണം പോയതിന് പിന്നാലെയാണ് ഇപ്പോൾ കാങ്പോപ്പി ജില്ലയിലും മോഷണം ഉണ്ടായിരിക്കുന്നത്. ഇംഫാൽ താഴ്‌വരയ്ക്ക് വടക്കുള്ള മണിപ്പൂർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കാങ്‌പോപി ശാഖയിലാണ് മോഷണം നടന്നത്. മേയ് 4 മുതൽ ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥർ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ആറ് കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും മറ്റ് ഇലക്ട്രോണിക്സ് വസ്തുക്കളും നഷ്ടപ്പെട്ടതായാണ് വിവരം.

മണിപ്പൂരിൽ സംഘർഷം രൂക്ഷമായപ്പോൾ തന്നെ ഹെഡ് ഓഫീസിന്റെ നിർദേശപ്രകാരം മെയ് പകുതിയോടെ ബാങ്കുകളിലേയും എടിഎമ്മുകളിലെയും പണമെല്ലാം അധികൃതർ സുരക്ഷിതമായി ബാങ്ക് മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാംഗ്‌പോപി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it