Begin typing your search...

അയോധ്യ വിമാനത്താവളത്തിന് 1450 കോടി; വാത്മീകി മഹർഷിയുടെ പേരിട്ടേക്കും

അയോധ്യ വിമാനത്താവളത്തിന് 1450 കോടി; വാത്മീകി മഹർഷിയുടെ പേരിട്ടേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. 'മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം' എന്നാകും പുതിയ വിമാനത്താവളത്തിന്റെ പേര്. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം എന്നായിരുന്നു ഇതുവരെയുള്ള പേര്. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇത് പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകൾ, ചിത്രങ്ങൾ, ചുവർചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

വിമാനത്താവളത്തെ അലങ്കരിക്കുന്നതിനായി എൽഇഡി ലൈറ്റുകൾ, ഫൗണ്ടെയ്‌നുകൾ എന്നിവയുമുണ്ട്. മഴവെള്ള സംഭരണത്തിനുള്ള സൗകര്യവും ഒരുക്കി. ജലശുദ്ധീകരണ പ്ലാന്റ്, സോളർ പവർ പ്ലാന്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. പ്രദേശത്തെ വിനോദസഞ്ചാരവും വാണിജ്യ-വ്യവസായ-തൊഴിൽ സാധ്യതകളും ഉയർത്താൻ വിമാനത്താവളം ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ളാഗ് ഓഫ് കർമം എന്നിവ പ്രധാനമന്ത്രി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

WEB DESK
Next Story
Share it