Begin typing your search...

ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ തങ്ങാം; അയോധ്യയിൽ താമസിക്കാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് പൂജാരി

ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ തങ്ങാം; അയോധ്യയിൽ താമസിക്കാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് പൂജാരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. രാഹുലിനെ അയോധ്യയിലെ പ്രശസ്തമായ ഹനുമാൻഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാൻ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു.

ക്ഷേത്രത്തിലെ പ്രധാനപൂജാരിയായ സഞ്ജയ് ദാസാണ് രാഹുലിനെ അയോധ്യയിലേക്ക് ക്ഷണിച്ചത്. രാഹുലിനെ അയോധ്യയിലേക്കു ക്ഷണിയ്ക്കുന്നതായും ക്ഷേത്രപരിസരത്തെ ആശ്രമത്തിൽ രാഹുൽ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു.

എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടർന്ന് ഔദ്യോഗികവസതി ഒഴിയണമെന്ന് രാഹുലിന് ലോക്‌സഭാ സെക്രട്ടറിയേറ്റിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. തുർന്ന് 'എന്റെ വീട് രാഹുലിന്' എന്ന പേരിൽ കോൺഗ്രസ് ഒരു പ്രചാരണപരിപാടി ആരംഭിക്കുകയും ചെയ്തു.

Ammu
Next Story
Share it