Begin typing your search...

'അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം':  മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ

അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം:  മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി.

കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശിച്ചു.

അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയ്യാറാവണം. അങ്ങനെയങ്കില്‍ മാത്രമേ അവരെ അസമി പൗരന്‍മാരായി അംഗീകരിക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2011-ലെ സെന്‍സസ് പ്രകാരം ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് അസം. 34 ശതമാനമാണ് അസമിലെ മുസ്ലിം ജനസംഖ്യ. ബംഗാളി സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍, ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരായ മുസ്ലിം വിഭാഗങ്ങള്‍, അസമി സംസാരിക്കുന്ന പരമ്പരാഗത മുസ്ലീം വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടതാണ് ഇവിടേയുള്ള മുസ്ലിം ജന സംഖ്യ.

WEB DESK
Next Story
Share it