Begin typing your search...

'മണിപ്പുർ ചര്‍ച്ച ചെയ്യുന്നതിനു പകരം ചുറ്റുപാടിലേക്കു നോക്കണം': സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി ഗെലോട്ട്

മണിപ്പുർ ചര്‍ച്ച ചെയ്യുന്നതിനു പകരം ചുറ്റുപാടിലേക്കു നോക്കണം: സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി ഗെലോട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വന്തം സർക്കാരിനെ വിമർശിച്ച മന്ത്രിയെ കയ്യോടെ പുറത്താക്കി രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസ് ഭരണത്തിൽ സ്ത്രീകൾക്കെതിരായ അക്രമം വർധിച്ചെന്ന് അഭിപ്രായപ്പെട്ടതിനാണു മന്ത്രി രാജേന്ദ്ര സിങ് ഗുധയെ പുറത്താക്കിയത്. സൈനിക് കല്യാൺ (സ്വതന്ത്ര ചുമതല), ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, പ‍ഞ്ചായത്തി രാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

മണിപ്പുർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഭയിൽ സംസാരിക്കുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിമർശനം. ''രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വർധിക്കുകയാണ്. മണിപ്പുരിനെപ്പറ്റി ചർച്ച ചെയ്യുന്നതിനു പകരം, നമ്മളാദ്യം സ്വന്തം ചുറ്റുപാടിലേക്കു നോക്കണം. രാജസ്ഥാനിൽ സ്ത്രീകൾക്കു സുരക്ഷയൊരുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ വർധിച്ചു. ഇതേപ്പറ്റി ആത്മപരിശോധന നടത്തണം'' എന്നാണു രാജേന്ദ്ര സിങ് പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ മന്ത്രിയെ ഉടനടി പുറത്താക്കാൻ ഗെലോട്ട് തീരുമാനിച്ചു. രാജേന്ദ്ര സിങ്ങിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പട്ട് ഗവർണർ കൽരാജ് മിശ്രയ്ക്കു കത്തു നൽകി. മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ച് മന്ത്രിയെ പുറത്താക്കുന്നതായി രാജ്ഭവൻ അറിയിച്ചു.

WEB DESK
Next Story
Share it