Begin typing your search...

രാജിഭീഷണിയുമായി എംഎൽഎമാർ; ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന് ആരോപണം; പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്

രാജിഭീഷണിയുമായി എംഎൽഎമാർ; ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന് ആരോപണം; പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജസ്ഥാനിൽ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ ഉയർന്ന പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് രംഗത്ത്. സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടുന്നു. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും.

ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം. ഗെലോട്ടും സച്ചിൻ പൈലറ്റും ഉടൻ ഡൽഹിയിലെത്തിയേക്കും.

അതേസമയം നിർണായകഘട്ടത്തിൽ അശോക് ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഗെലോട്ടിനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജസ്ഥാൻ കോൺഗ്രസിൽ അധികാര വടംവലി സങ്കീർണമായതോടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നീട്ടുന്നതും ആലോചനയിലുണ്ട്. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം നിയമസഭാകക്ഷിയോഗം വിളിക്കാനാണ് നീക്കം. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്ന അടുത്തമാസം 19നുശേഷം എംഎൽഎമാർ സോണിയ ഗാന്ധിയെ കണ്ടേക്കും.

ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റാകുന്ന ഒഴിവിൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് 90 എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരുന്നു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിരുന്നു.

Ammu
Next Story
Share it