Begin typing your search...

കൊൽക്കത്തയിലെ ഡോക്ടർക്ക് നീതി കിട്ടണം: പ്രതികരിച്ച് നിർഭയയുടെ അമ്മ 

കൊൽക്കത്തയിലെ ഡോക്ടർക്ക് നീതി കിട്ടണം: പ്രതികരിച്ച് നിർഭയയുടെ അമ്മ 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെന്നും കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ദില്ലി നിർഭയയുടെ അമ്മ ആശ ദേവി പ്രതികരിച്ചു. നിർഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങൾ നിലവിൽ വന്നിട്ടും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല.

കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നീതി കിട്ടണം. ബംഗാളിൽ എല്ലാം വകുപ്പുകളും മമത ബാനർജിയുടെ കയ്യിൽ ഉണ്ടായിട്ടും ഒരു പെൺകുട്ടിയുടെ ജീവൻ പോലും രക്ഷിക്കാൻ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു.

ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് കുടുംബവും പ്രതിഷേധക്കാരും.

പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു.

WEB DESK
Next Story
Share it