Begin typing your search...

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: 2 സൈനികർക്ക് പരുക്ക്

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: 2 സൈനികർക്ക് പരുക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ മുസാമിൽ ബട്ട് എന്നിവരാണ് മരിച്ചത്. എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് വിവരമില്ല.

സെപ്റ്റബർ 12-13 അർധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഗരോൾ ഗ്രാമത്തിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഭീകരർ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.

WEB DESK
Next Story
Share it