ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭൂപീന്ദർ സിംഗ് ബജ്‌വ അധ്യക്ഷനായ മൂന്ന് അംഗ കമ്മിറ്റിയാണ് രൂപികരിച്ചിരിക്കുന്നത്.പുതിയ അധ്യക്ഷനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗുസ്തി ഫെഡറേഷൻ, കേന്ദ്ര കായികമന്ത്രാലയം പിരിച്ചുവിട്ടിരുന്നു.
ഗുസ്തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ, പി.ടി.ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ നിർദേശം നല്‍കിയിരുന്നു. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയം ഒളിംപിക് അസോസിയേഷന് കത്തയച്ചത്.
നേരത്തേ, ബ്രിജ് ഭൂഷൺ അധ്യക്ഷനായിരുന്ന സമയത്ത് ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടപ്പോഴും ഒളിമ്പിക് അസോസിയേഷൻ ഒരു സമിതി രൂപീകരിച്ചിരുന്നു. അന്ന് മേരി കോം ആയിരുന്നു സമിതിയുടെ അധ്യക്ഷ.