Begin typing your search...

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ അടച്ചുപൂട്ടുന്നു

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ അടച്ചുപൂട്ടുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്.

മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വൻകിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാർട്ണർമാരാണ്. ആമസോൺ ഫുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 പേരെ ആമസോൺ ഏറ്റെടുത്തിരുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാർച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നത് കമ്പനിയുടെ പ്രവർത്തനം നിർത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ആമസോണിന്റെ എഡ്ടെക് പ്ലാറ്റ്ഫോമായ ആമസോൺ അക്കാദമി തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ആമസോൺ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനിൽ എൻറോൾ ചെയ്തവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ സമയത്ത് വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓൺലൈൻ ലേണിംഗ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എൻട്രൻസ് എക്‌സാം (ജെഇഇ) ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള പരിശീലനമാണ് ഓൺലൈൻ ലേണിംഗ് അക്കാദമി വാഗ്ദാനം നൽകിയത്.

Elizabeth
Next Story
Share it