Begin typing your search...

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രം​ഗത്ത്. കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലുളള തർക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നുവെന്നും ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് പാർട്ടികളെ അട്ടിമറിച്ച ബിജെപിക്കാർ ഇപ്പോൾ സ്വന്തം പാർട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. സമൂഹ മാധ്യമമായ എക്സിലാണ് അഖിലേഷ് തന്റെ കുറിപ്പ് പങ്കുവെച്ചത്.

ഉത്തർപ്രദേശിൽ ബിജെപി കേന്ദ്ര നേതൃത്വം നിർണായക തീരുമാനമെടുക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. നിലവിൽ സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ മോശമാണെന്നും, ഈ പോക്ക് പോയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില്ലെന്നും ബാദൽപൂർ എംഎൽഎ രമേശ് മിശ്ര കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. മാത്രമല്ല കേന്ദ്ര നേതൃത്വം വലിയ തീരുമാനമെടുക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും രമേശ് പറയുന്നു. എംഎൽഎമാരുടെ ഈ തുറന്ന് പറച്ചിലിനെയാണ് അഖിലേഷും ആയുധമാക്കുന്നത്.

WEB DESK
Next Story
Share it