Begin typing your search...

ബിജെപിയെ പരോക്ഷമായി പരിഹസിച്ചത് അഖിലേഷ് യാദവ്

ബിജെപിയെ പരോക്ഷമായി പരിഹസിച്ചത് അഖിലേഷ് യാദവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അഹമ്മദാബാദിനു പകരം ലഖ്നൗവിലാണ് നടന്നതെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്.

മത്സരം ലഖ്നൗവിലായിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്‍റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻ സമാജ്‌വാദി പാർട്ടി സർക്കാർ 'ഏകാന സ്റ്റേഡിയം' എന്നാണ് പേര് നല്‍കിയിരുന്നത്. മഹാവിഷ്ണുവിന്‍റെ പേരുകളിലൊന്നാണ് ഏകന.

പിന്നീട്, 2018-ൽ യോഗി ആദിത്യനാഥ് സർക്കാർ 'ഭാരത് രത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം' എന്ന് പുനർനാമകരണം ചെയ്തു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിൽ ചില പ്രശ്‌നങ്ങളുണ്ടായതിനാൽ കളിക്കാരുടെ തയ്യാറെടുപ്പ് അപൂർണമായെന്നും അഖിലേഷ് ആരോപിച്ചു.

WEB DESK
Next Story
Share it