Begin typing your search...

കങ്കണ വിവാദം; പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ല: അകാലിദൾ

കങ്കണ വിവാദം; പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ല: അകാലിദൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കങ്കണ റണാവത്തിന് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ അടിയേറ്റ സംഭവത്തില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത്.പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.

പഞ്ചാബികൾ ഏറ്റവും രാജ്യസ്നേഹമുള്ളവരാണ്. കർഷകരുടെ ആവശ്യങ്ങൾ പരി​ഗണിച്ച് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കണം. പഞ്ചാബിലുള്ളവർ മെച്ചപ്പെട്ടത് അർഹിക്കുന്നുണ്ടെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പൂനിയയും രംഗത്തെത്തി. കങ്കണ വനിതാ കർഷകരെ അപമാനിച്ചപ്പോൾ മര്യാദ പഠിപ്പിക്കാൻ വന്നവർ എവിടെ ആയിരുന്നുവെന്ന് അവര്‍ ചോദിച്ചു."ഇപ്പൊൾ അതേ കർഷകയുടെ മകൾ അവരുടെ ചെകിട് ചുവപ്പിച്ചപ്പോൾ മര്യാദ പഠിപ്പിക്കാൻ വരുന്നു. ഇതിൽ നിന്നും കർഷകരെ അടിച്ചമർത്തുന്ന സര്‍ക്കാർ പാഠം പഠിക്കണം എന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

WEB DESK
Next Story
Share it