Begin typing your search...

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രിച്ചില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു.

WEB DESK
Next Story
Share it