Begin typing your search...
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്: കെപിസിസി
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുമായി കെപിസിസി. വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് നേതാക്കളെ നേതൃത്വം വിലക്കി. ഭാരവാഹികള്‍ പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു.
ഇതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരസ്യ പിന്തുണയെ ചൊല്ലി ശശി തരൂര്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെ കുറിച്ചല്ലെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം മറികടന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പിന്തുണയ്ക്കുന്ന പിസിസികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂര്‍ അതൃപ്തി വ്യക്തമാക്കിയത്.
Next Story