Begin typing your search...

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവെച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്ത രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞത്. രാജിക്കത്ത് ദേശീയ അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്ന് ആദേശ് കുമാര്‍ ഗുപ്ത പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ വീരേന്ദ്ര സച്ചദേവയെ വര്‍ക്കിങ് പ്രസിഡന്റായി ബിജെപി നിയോഗിച്ചിട്ടുണ്ട്. 2020-ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മനോജ് തിവാരിയെ മാറ്റിയാണ് ആദേശ് ഗുപതയെ ബിജെപി അധ്യക്ഷനാക്കിയത്.

മുമ്പ് മൂന്നായിരുന്ന കോര്‍പ്പറേഷനുകളെ ലയിപ്പിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 134 സീറ്റുനേടി ഭരണംപിടിച്ചിരുന്നു. 15 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിച്ചിരുന്ന ബി.ജെ.പി.ക്ക് 104 സീറ്റും കോണ്‍ഗ്രസിന് ഒമ്പതുസീറ്റുമാണ് ലഭിച്ചത്. ആകെ 250 വാര്‍ഡാണുള്ളത്. കഴിഞ്ഞ ഞായറാഴ്ചനടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഇതിനിടെ, തിരഞ്ഞെടുപ്പ് ഫലംവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി. യും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി.ക്കുനേരേയാണ് പതിവായി ഈ ആരോപണം വരാറുള്ളതെങ്കിലും രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആപ്പില്‍ ചേര്‍ന്നതിനുപിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിക്കെതിരേയും ആരോപണം ബലപ്പെട്ടത്.

എന്നാല്‍, ആം ആദ്മി പാര്‍ട്ടിയിലേക്കുചാടിയ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇരുട്ടിവെളുത്തപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. പാര്‍ട്ടിവിട്ട ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദിയും ഇവര്‍ക്കൊപ്പം തിരിച്ചുവന്നു.

Elizabeth
Next Story
Share it