Begin typing your search...

അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി; 4 പേർ പിടിയിൽ

അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി; 4 പേർ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറായിരം കിലോ തൂക്കമുള്ള പാലം മോഷണം പോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുംബയിലെ മലാഡിലുള്ള ഓവുചാലിന് കുറുകെവച്ച 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ സ്ഥിരം പാലം നിർമിച്ചിരുന്നു. തുടർന്ന് ഓടയ്ക്കു കുറുകെ താത്ക്കാലികമായി വച്ച ഈ ഇരുമ്പുപാലം സമീപത്തേക്ക് മാറ്റിയിട്ടിരുന്നു. ജൂൺ 26 നാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പാലം കാണാതായതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദാനി ഗ്രൂപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.പാലം സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ജൂൺ പതിനൊന്നിന് ഗ്യാസ് കട്ടിംഗ് മെഷീനുമായി ഒരു വലിയ വണ്ടി ഇങ്ങട്ടേക്ക് വരുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. പാലം കഷ്ണങ്ങളാക്കി മുറിച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളിലൊരാൾ പാലം നിർമിച്ച കരാർ കമ്പനിയിലെ ജീവനക്കാരനാണ്.

WEB DESK
Next Story
Share it