Begin typing your search...

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ് രം​ഗത്ത്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്ന, വസ്‌തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളിൽ തയ്യാറാക്കിയ റിപ്പോർട്ടാണെന്നാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗിന്റെ കണ്ടെത്തൽ. കൂടാതെ അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.


അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ കമ്പനിയിലേക്ക് പണമെത്തിയ വിദേശ കമ്പനികളുടെ ഇടപാടുകൾ പൂർണ്ണമായും സുതാര്യമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു, ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റ് വ്യക്തികളുമായും കാര്യങ്ങളുമായും ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

WEB DESK
Next Story
Share it