Begin typing your search...

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സർക്കാറിനെ വിമർശിച്ചും നടൻ സൂര്യ

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സർക്കാറിനെ വിമർശിച്ചും നടൻ സൂര്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സംസ്ഥാനത്തിന്‍റെ മദ്യനയത്തെയും ഇതേക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളെ വിമർശിച്ചും നടൻ സൂര്യ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മദ്യനയം ചർച്ച ചെയ്യുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ വിമർശിച്ചു.


തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നുള്ള 150 രൂപയുടെ മദ്യത്തിന് അടിമകളായ ആളുകൾക്ക് അത് താങ്ങാൻ കഴിയാതെ വരുമ്പോൾ, അവർക്ക് 50 രൂപയുടെ വിഷ മദ്യം കഴിക്കേണ്ടി വരുന്നു. മദ്യാസക്തി ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, അത് ഓരോ കുടുംബത്തിന്‍റെയും മുഴുവൻ സമൂഹത്തിന്‍റെയും പ്രശ്‌നമാണെന്നും നമ്മൾ എപ്പോഴാണ് തിരിച്ചറിയാൻ പോകുന്നതെന്നും ചോദിച്ച സൂര്യ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ തന്നെ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it