Begin typing your search...

2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി ക്യാബിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി ക്യാബിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം.

കടുത്ത ചൂടിലും വലിയ തണുപ്പിലും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് യാത്രവേളയിലുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളുടെ ക്യാബിന്‍ എയര്‍ കണ്ടീഷന്‍ ആക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുഖകരമായ ഡ്രൈവിങ്‌ അനുഭവം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

ട്രക്കുകളുടെ ക്യാബിനുകളില്‍ എ.സി. ഉറപ്പാക്കുന്നതിനായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം വാഹന നിര്‍മാതാക്കളുടെ സഹകരണം ഉറപ്പാക്കുന്നുണ്ട്. 2025-ഓടെ ഇത് പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കാനാണ് സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്നത്. ട്രക്കുകള്‍ എ.സി ആക്കുന്നതിലൂടെ കൂടുതല്‍ സൗകര്യം ഒരുക്കുകയും ഇതുവഴി ലോജസ്റ്റിക്‌സ് മേഖല കൂടുതല്‍ കാര്യക്ഷമമാകുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

WEB DESK
Next Story
Share it