കെജരിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയാൻ എഎപി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാര്‍ട്ടി പ്രവര്‍ത്തകരോട് രാവിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം.മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും രാവിലെ നടക്കും. ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് 11.3ക്കാണ് മാര്‍ച്ച് നടത്തുക.
അതേസമയം കെജരിവാളിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെ കവിതയെയും കെജരിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിനോട് കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.