Begin typing your search...

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെ കൺവീനറാക്കരുതെന്ന് ആംആദ്മി; നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും ആംആദ്മി

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ കൺവീനറാക്കരുതെന്ന് ആംആദ്മി; നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും ആംആദ്മി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മായ 'INDIA'യുടെ കൺവീനർ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ കൊണ്ട് വരുന്നതിനെ എതിർപ്പ് അറിയിച്ച് ആം ആദ്മി പാർട്ടി. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചിട്ടുണ്ട്. ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്നാണ് ആം ആദ്മി പറയുന്നത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൺവീനറായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഏകോപന സമിതിയിലേക്കും മറ്റ് പാനലിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായുള്ള പ്രചരണത്തിനായി പ്രചാരണ സമിതിയെയും തെരഞ്ഞെടുക്കും.

WEB DESK
Next Story
Share it