Begin typing your search...

കോൺഗ്രസിന് തിരിച്ചടി ; ആദായ നികുതി വകുപ്പിന്റെ നികുതി പുനർനിർണയ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി

കോൺഗ്രസിന് തിരിച്ചടി ; ആദായ നികുതി വകുപ്പിന്റെ നികുതി പുനർനിർണയ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആദായ നികുതി വകുപ്പിന്റെ നികുതി പുനർനിർണയ നടപടികൾ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. പുനർമൂല്യനിർണയ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

WEB DESK
Next Story
Share it