Begin typing your search...

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ അല്ലു അർജുൻ, നടി ആലിയയും കൃതിയും, ഇന്ദ്രൻസിന് പ്രത്യേക പരാമർശം

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ അല്ലു അർജുൻ, നടി ആലിയയും കൃതിയും, ഇന്ദ്രൻസിന് പ്രത്യേക പരാമർശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി മലയാള സിനിമ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമുൾപ്പടെ നിരവധി അവാർഡുകൾ മലയാളസിനിമ വാരിക്കൂട്ടി. 'ഹോം' ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മികച്ച മലയാളം ചിത്രവും ഹോം ആണ്. അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' ആണ് മികച്ച ആനിമേഷൻ സിനിമ. ആർ.എസ് പ്രദീപിന്റെ മൂന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് ഷാഹി കബീർ അർഹനായി. മേപ്പടിയാൻ ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ ആണ് മികച്ച നവാഗത സംവിധായകൻ. മാധവൻ നായകനായെത്തിയ റോക്കട്രി ദി നമ്പി ഇഫക്ട് ആണ് മികച്ച ചിത്രം. മികച്ച സംവിധായകൻ നിഖിൽ മഹാജൻ. ഗംഗുബായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും മിമിയിലൂടെ കൃതി സനോണും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. അല്ലു അർജുൻ ആണ് മികച്ച നടൻ. ചിത്രം പുഷ്പ

WEB DESK
Next Story
Share it