Begin typing your search...

തീരത്തോടടുത്ത് ബിപോര്‍ജോയ്: നാല് മരണം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത്

തീരത്തോടടുത്ത് ബിപോര്‍ജോയ്: നാല് മരണം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോൾ കനത്ത ജാഗ്രതയിൽ ഗുജറാത്ത് തീരം. ഓറഞ്ച് അലർട്ട് തുടരുന്ന സൗരാഷ്ട്ര-കച്ച് മേഖലയിൽ പലയിടത്തും ശക്തമായ കാറ്റും മഴയും തുടങ്ങി. മരം ഒടിഞ്ഞു വീണും വീട് തകർന്നും രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.

തീരദേശത്തെ എട്ട് ജില്ലകളിൽ നിന്നായി 30,000ൽ ഏറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. നാളെ വൈകിട്ടോടെ കച്ച്–കറാച്ചി തീരത്തിനു മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. മറ്റന്നാൾ ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്ക് - പടിഞ്ഞാറൻ രാജസ്ഥാനിലും അനുഭവപ്പെട്ടേക്കും.

WEB DESK
Next Story
Share it