Begin typing your search...

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് വീണ്ടും അങ്കത്തിനിറങ്ങാൻ രാഹുൽ ഗാന്ധി

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് വീണ്ടും അങ്കത്തിനിറങ്ങാൻ രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു.

വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുൽ​ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവിൽ രാഹുൽ​ഗാന്ധി. അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല

WEB DESK
Next Story
Share it