Begin typing your search...

2024ലെ പൊതു തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

2024ലെ പൊതു തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച നടത്തും. യോഗത്തിന് ശേഷം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.

കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോട് കൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്ന വിധത്തില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.

WEB DESK
Next Story
Share it