Begin typing your search...

കർണാടകയില്‍ സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17% ശമ്പളവർധന പ്രഖ്യാപിച്ച് 

കർണാടകയില്‍ സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17% ശമ്പളവർധന പ്രഖ്യാപിച്ച് 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17% ശമ്പളവർധന പ്രഖ്യാപിച്ച് സർക്കാർ. ഇടക്കാലാശ്വാസമായാണ് 17 ശതമാനത്തിന്‍റെ വർധന. ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ പുതിയ ശമ്പള സ്കെയിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. കർണാടകത്തിൽ ഇന്ന് മുതൽ അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു.

ശമ്പളക്കമ്മീഷൻ വർധന നടപ്പാക്കണമെന്നും, ദേശീയ പെൻഷൻ സ്കീം പിൻവലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സർക്കാർ ആശുപത്രികളിലെ ഒപി സംവിധാനങ്ങളും ബിബിഎംപി ഓഫീസുകളും റവന്യൂ ഓഫീസുകളും അടക്കം നിരവധി അവശ്യസേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര പ്രഖ്യാപനം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെങ്കിലും കർണാടക ആർടിസി പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരം പിൻവലിച്ചതായി ജീവനക്കാരുടെ സംഘടന അറിയിച്ചു.

Elizabeth
Next Story
Share it