Begin typing your search...

നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു; 14 മരണം, 16 പേർക്ക് പരിക്ക്

നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു; 14 മരണം, 16 പേർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. തനാഹുൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാൾ ‍ദുരന്തനിവാരണ സേനയിലെ 45 അം​ഗ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.പൊഖാറയിൽനിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. 40 പേരാണ് ബസ്സിലുണ്ടായിരുന്നത്. പൊഖാറയിലെ മജേരി റിസോട്ടിൽ താമസിച്ചിരുന്ന സഞ്ചാരികൾ വെള്ളിയാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

WEB DESK
Next Story
Share it