Begin typing your search...

കർണാടകയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 12 മരണം, രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്

കർണാടകയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 12 മരണം, രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലെ ചിക്കബല്ലാപുരയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. ടാറ്റ സുമോ കാർ ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപമായിരുന്നു അപകടം. പുലർച്ചെയോടെയാണ് അപകടമുണ്ടാകുന്നത്. കർണാടക- ആന്ധ്രാ അതിർത്തിയിലുള്ള ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപുരയിലേക്ക് വരികയായിരുന്ന കാർ, നിയന്ത്രണം വിട്ട് ടാങ്കറിന്റെ പിന്നിലിടിക്കുകയായിരുന്നു.

കാറിൽ 14 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ചിക്കബല്ലാപുരയിലെ വിവിധ മേഖലകളിലേക്ക് ജോലിയ്ക്കുള്ള ആളുകളെ കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

WEB DESK
Next Story
Share it