Begin typing your search...

വൈദ്യുതി വില 102 ശതമാനം വർധിപ്പിച്ച് അദാനി

വൈദ്യുതി വില 102 ശതമാനം വർധിപ്പിച്ച് അദാനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരു വർഷത്തിനിടെ വൈദ്യുതിയുടെ വില 102 ശതമാനം വർധിപ്പിച്ച് അദാനി ഗ്രൂപ്പ്. ഗുജറാത്ത് സർക്കാർ അദാനി പവറിൽ നിന്നാണ് നിലവിൽ വൈദ്യുതി വാങ്ങുന്നത്. വില ഓരോ തവണ വർധിക്കുമ്പോഴും സർക്കാർ കൂടുതൽ വൈദ്യുതി വാങ്ങിയതായാണ് നിയമസഭയിൽവെച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.

2021-22-ൽ യൂണിറ്റിന് 3.58 രൂപയുണ്ടായിരുന്ന വൈദ്യുതിയുടെ വില 7.24 രൂപയായാണ് അദാനി പവർ വർധിപ്പിച്ചത്. വില കുത്തനെ കൂട്ടിയിട്ടും മുൻ വർഷത്തെക്കാൾ 7.5 ശതമാനം അധിക വൈദ്യുതിയാണ് 2022-ൽ സർക്കാർ അദാനിയിൽ നിന്ന്‌ വാങ്ങിയത്. 2021-ൽ 55,870 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയതെങ്കിൽ 2022-ൽ ഇത് 60,070 ലക്ഷം യൂണിറ്റായി. ഈ കാലയളവിൽ 8160 കോടി രൂപയാണ് വൈദ്യുതിനിരക്കായി ഗുജറാത്ത് സർക്കാർ നൽകിയത്.

2007-ൽ അദാനി പവറുമായി സർക്കാർ കരാർ തുടങ്ങുമ്പോൾ കാൽനൂറ്റാണ്ടത്തേക്ക് യൂണിറ്റിന് 2.35 രൂപയ്ക്കും 2.89 രൂപയ്ക്കും ഇടയിലേ വില ഈടാക്കൂവെന്നായിരുന്നു വ്യവസ്ഥ. പക്ഷെ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതോടെ 2018-ൽ ആ വ്യവസ്ഥ പുതുക്കി. ഇതുമൂലമുണ്ടാകുന്ന അമിതഭാരം ഉപഭോക്താക്കളാണ് നൽകേണ്ടത്. 2021-'22 കാലത്ത് മാത്രം ഫ്യുവൽ ആൻഡ് പവർ പർച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്റ് ചാർജ് സർക്കാർ എട്ടുതവണയാണ് കൂട്ടിയത്.

Elizabeth
Next Story
Share it