Begin typing your search...

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് ജവാന്മാർ ആത്മഹത്യ ചെയ്ത നിലയിൽ

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് ജവാന്മാർ ആത്മഹത്യ ചെയ്ത നിലയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീഹരിക്കോട്ടയിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 24 മണിക്കൂറിനിടെയാണ് രണ്ട് ജവാന്മാരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഛത്തീസ്ഗഢ് സ്വദേശി ചിന്താമണി, ബീഹാർ സ്വദേശി വികാസ് സിങ് എന്നിവരാണ് ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ചിന്താമണിയെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി തിരികെ ജോലിയിൽ പ്രവേശിച്ചത്.ബിഹാർ സ്വദേശി വികാസ് സിങ് മെയിൽ ഗേറ്റിലെ സുരക്ഷാ ജോലി സ്ഥലത്ത് വച്ചാണ് സ്വയം വെടിവച്ച് മരിച്ചത്. സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരും.

മരത്തിൽ തൂങ്ങിയും സ്വയം വെടിവച്ചുമായിരുന്നു രണ്ടുപേരുടെയും മരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇതുവരെ സിഐഎസ്എഫ് പ്രതികരിച്ചിട്ടില്ല. മരിച്ച രണ്ടു പേരും തമ്മിൽ ബന്ധമില്ലെന്നും രണ്ട് പേരുടെയും ആത്മഹത്യ വ്യക്തിപരമാണെന്നും പൊലീസ് പറഞ്ഞു.

Ammu
Next Story
Share it