Begin typing your search...

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് സഞ്ജയ് റാവത്ത്

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് സഞ്ജയ് റാവത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരി 14-ന് 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്നുള്ള കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.


ബിജെപി അവരുടെ വിശുദ്ധപശുവിനെ ആശ്ലേഷിച്ച ശേഷം അവശേഷിക്കുന്ന പശുക്കളെ വാലന്റൈന്‍സ് ദിനത്തില്‍ നമുക്ക് പുണരാനായി വിട്ടുതന്നിരിക്കുകയാണെന്നു പറഞ്ഞ സഞ്ജയ് റാവത്ത് പശുവിനെ ഞങ്ങള്‍ ഗോമാതാവായി ബഹുമാനിക്കുന്നുണ്ടെന്നും പശുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേകദിനം ഞങ്ങള്‍ക്കാവശ്യമില്ലെന്നും തുറന്നടിച്ചു.

Amal
Next Story
Share it