റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ ആരംഭിച്ചു
ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോൾ . വാട്സാപ്പിലൂടെ ഏപ്രിൽ 26ന് നാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളിൽ പങ്കെടുക്കാം. ഏപ്രിൽ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും.
പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച് കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോൾ. പ്രവാസിയായ ഏതൊരാൾക്കും സ്വന്തം മണ്ഡലത്തിൽ ആര് ജയിക്കണമെന്ന് ഇതിലൂടെ നിർദ്ദേശിക്കാം. അതിനായി 'VOTE' എന്ന് +971508281476 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുക.
തികച്ചും ലളിതമായ ഈ ഗ്യാലപ് പോൾ പൂർണ്ണമായും മലയാളത്തിലാണ്. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ഗ്യാലപ് പോളിൽ വ്യക്തിവിവരങ്ങൾ സുരക്ഷിതവുമാണ്.