Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

News In Brief

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും അത് യാഥാർഥ്യമാകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

.................................

ശബരിമല തിരുവാഭരണ കേസ് പരി​ഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. നാളെ കേൾക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി എത്തുന്നത്. അതേസമയം സംസ്ഥാന സർക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിർണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി. രാമവർമരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളുമാണ് ഹർജി നൽകിയത്.

.................................

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് ഇവരുടെ മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നാണ് പെൺകുട്ടികളുടെ അമ്മ പറഞ്ഞത്. ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.

.................................

പാലക്കാട്‌ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെയാണ് പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ 48ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആകെ 48 പ്രതികളുള്ള കേസിൽ 38 പേരാണ് ഇതോടെ അറസ്റ്റലായിരിക്കുന്നത്. ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

.................................

മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ സ്‌പെഷൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടിസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരും. ബ്രാൻഡ് രജിസ്‌ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമാതാക്കളും നിർബന്ധമായും കരസ്ഥമാക്കണം. മാത്രമല്ല സംസ്ഥാനത്ത് ഒരു നിർമാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

.................................

നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുർന്നാണ് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീം കോടതിയിൽസത്യവാങ്ങ് മൂലം സമർപ്പിച്ചത്. നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർദ്ധിച്ചെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കേന്ദ്രസർക്കാർ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.

.................................

ഇന്ത്യക്ക് ലഭിച്ച ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഏറ്റെടുത്തു. ഇൻഡോനീഷ്യയിലെ ബാലിയിൽ നടക്കുന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദവി ഏറ്റെടുത്തത്. പദവി ഏറ്റെടുക്കൽ ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

.................................

സന്ദർശക വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കു വാഹനമോടിക്കാൻ താൽക്കാലിക അനുമതി. ഇതിനുള്ള സൗകര്യം തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഏർപ്പെടുത്തി. നിലവിൽ സൗദിയിൽ താമസ വീസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.വാർത്തകൾ ഒറ്റനോട്ടത്തിൽവാർത്തകൾ ഒറ്റനോട്ടത്തിൽ

Amal
Next Story
Share it