Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചരിത്രത്തെ കുറിച്ച് ‍താൻ മനസ്സിലാക്കിയത് ആർഎസ്എസ്സ് ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നുവെന്നാണെന്നും, വി.ഡി. സവർക്കർ ബ്രിട്ടിഷുകാരിൽനിന്നു സ്റ്റൈപൻഡും കൈപ്പറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. അന്നു ബിജെപി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർഎസ്എസ്സിനെതിരെയും വി.ഡി സവർക്കർക്കെതിരെയും രാഹുലിന്റെ പരാമർശം.

....................

സഹകരണ മന്ത്രി വി എന്‍ വാസവന്‍ സി പി എം ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസ് നഗരസഭാ അധ്യക്ഷയോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജിൽ നിന്നാണ് കോട്ടയം ഡിസിസി വിശദീകരണം തേടിയത്. മന്ത്രി വി എൻ വാസവൻ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്. ഏറ്റുമാനൂർ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെ പറ്റി പറയുന്നതിനായാണ് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനം വിളിച്ചത്.

....................

സിപിഐയിൽ ഉറച്ച് നിൽക്കുമെന്ന് മുൻ എംഎല്‍എ ഇ.എസ് ബിജിമോൾ. താൻ മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന് പറയുന്നത് വ്യാജ പ്രചാരണമാണ്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടിമാറുന്നവരുടെ കൂട്ടത്തിൽ തന്നെ പെടുത്തേണ്ടെന്നും ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിനുശേഷം ബിജിമോൾ പാർട്ടി വിട്ടുപോകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചാരണം നടന്നിരുന്നു. ഇത്തരം പോസ്റ്റുകൾ അസഹനീയമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ബിജിമോൾ തന്റെ നിലപാട് സമൂഹമാധ്യമത്തിൽ കുറിച്ചത്.

....................

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ടെലി മനസ്' എന്ന ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ തന്നെ നിലവില്‍ വരുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. എല്ലാവരുടേയും മാനസികാരോഗ്യം ഉറപ്പ് വരുത്താന്‍ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കും. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

....................

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലധികം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

....................

ഖത്തർ മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം. പ്രധാന മ്യൂസിയങ്ങളിലെ പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തി. പുതിയ നയം ഡിസംബർ 31 വരെയാണ്. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും ഖത്തർ മ്യൂസിയത്തിന്റെ ഏതെങ്കിലും മ്യൂസിയത്തിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം. ഖത്തർ മ്യൂസിയത്തിന്റ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗാലറികളിലെ പ്രദർശനത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. 2023 ജനുവരി 1 മുതലാണ് അടുത്ത വർഷത്തെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്.

....................

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പകർച്ചപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് അബുദാബി ഡോക്ടർമാർ. കോവി‍‍ഡ് വ്യാപനം കുറഞ്ഞെങ്കിലും ഇൻഫ്ലുവൻസ വൈറസ് രംഗപ്രവേശം ചെയ്തതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അബുദാബി ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.വാർത്തകൾ ഒറ്റനോട്ടത്തിൽ

Amal
Next Story
Share it