Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • നിശ്ചല ദൃശ്യങ്ങളുടെയും ഘോഷയാത്രയുടെയും വിസ്മയകാഴ്ച്ചകളോടെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.



  • കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം.

  • കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഇടുക്കി നേര്യമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി താഴേക്ക് മറിയുകയായിരുന്നു. മൂന്നാറിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.

  • വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിന്‍സിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷന്‍. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം.

  • സൗദിയിൽ സ്‌കൂളുകളിൽ സംഗീതം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. രണ്ടു വർഷത്തിനുള്ളിൽ കിന്റർഗാർട്ടൻതലംമുതൽ വിദ്യാർഥികളെ സംഗീതം പഠിപ്പിക്കാനാണ് ആലോചന. സ്‌കൂളുകളിൽ സംഗീതം പഠനത്തിന്റെ പ്രാരംഭഘട്ടം ഉടൻ ആരംഭിക്കുമെന്ന് കമീഷൻ ആക്ടിങ് സിഇഒ സുൽത്താൻ അൽ ബാസി അറിയിച്ചു.

  • ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ ത്രിദിന സൗദി സന്ദർശനം ഇന്ന് പൂര്‍ത്തിയാകും. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. ഇന്നലെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു. ഗൾഫുരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

  • ഖത്തറിൽ നാലു വയസ്സുകാരിക്ക് സ്കൂൾ ബസിനുള്ളിൽ ദാരുണാന്ത്യം. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്കുചെയ്ത് പോവുകയായിരുന്നു.
Ammu
Next Story
Share it