Begin typing your search...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


  • രാജ്ഭവനെ രാഷ്ട്രീയ നാടകത്തിനുള്ള വേദിയാക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരായി വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമാകുന്നു. ഗവർണറുടെ ആർഎസ്എസ് ബന്ധം എടുത്തുകാട്ടി വിമർശനം കടുപ്പിക്കുവാനാണ് ഇടതുമുന്നണിയുടെ തീരുമാനം.അതിനിടെ ഗവർണർക്കെതിരെ സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രാഷ്ട്രപതിക്ക് പരാതി നൽകി. രാജ്ഭവൻ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള വേദിയാക്കിയതെന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സർക്കാരുമായുള്ള തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. വിഷയത്തിൽ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

  • നിലയും വിലയും കാത്തുസൂക്ഷിക്കാത്ത ഗവർണർ സ്വയം സേവകനായി അധപതിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണകടക്കാരൻറെ വീട്ടിൽ പോയി ആർഎസ്എസ് മേധാവിയെ കണ്ടത് ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  • ഗവർണറുടെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. ഇന്നലത്തെ വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടി. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു.

  • ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിന്റെ മെഗാഫോണാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. ഗവർണർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവർണറെ പിൻവലിക്കാൻ സർക്കാർ പ്രമേയം കൊണ്ടുവന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  • ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാൾ ഗവർണറായിട്ടില്ലെന്ന് സിപിഎം നേതാവ് ടി എം തോമസ് ഐസക്. ഗവർണർ ആർഎസ്എസിന് വിടുപണി ചെയ്യുകയാണ്. ബില്ലുകൾ പോക്കറ്റിലിട്ട് നടക്കാമെന്നാണോ ഗവർണറുടെ ധാരണയെന്നും തോമസ് ഐസക് ചോദിച്ചു.

  • ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം-സിപിഐ മുഖപത്രങ്ങൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ബ്ലാക്ക്‌മെയിൽ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ കേന്ദ്രമാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനം വിമർശിക്കുന്നു.

  • കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുകയാണെങ്കിൽ കെപിസിസി യുടെ പിൻതുണ ഉണ്ടാകില്ലെന്ന സൂചന നൽകി കെ മുരളീധരൻ എം.പി. രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും മുരളീധരൻ പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുക. അന്തിമ പട്ടിക 30ന് വരുമെന്നും അന്ന് കൂടുതൽ നിലപാട് വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

  • കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ശശി തരൂർ രണ്ട് ദിവസത്തിനകം നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. ഇ ന്നലെ സോണിയ ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . അതിനിടെ അശോക് ഗെലോട്ട് 26ന് നാമ നിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

  • കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാക്കും. രാവിലെ ചേർത്തല എക്‌സ്പ്രസ് ബൈപ്പാസ് ജങ്ഷനിൽ നിന്നാരംഭിച്ച പദയാത്ര കുത്തിയതോട് എൻ.എസ്.എസ് ബിൽഡിങിൽ സമാപിച്ചു. വൈകീട്ട് നാലിന് കുത്തിയതോട് നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് എറണാകുളം ജില്ലയുടെ അതിർത്തിയായ അരൂരിൽ സമാപിക്കും. ഉച്ച് രണ്ട് മണിക്ക് കയർ തൊഴിലാളികളുമായി രാഹുൽ സംവദിക്കും. കുമ്പളം ടോൾ പ്ലാസ ജങ്ഷനിലാണ് രാത്രി വിശ്രമം. നാളെ എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കും.

  • മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരിൽ ചിലർക്ക് നായകളിൽ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്.

  • ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ യുഎഇയും. ഫുട്‌ബോൾ ആരാധകർക്കായി ദുബായിൽ റോഡ്‌ഷോ തുടരുകയാണ്. ദുബൈ എമിറേറ്റ്‌സ് മാളിലാണ് ലോകകപ്പിനെ കുറിച്ചുള്ള വിവരങ്ങളും മത്സരങ്ങളുമടങ്ങുന്ന റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15ന് ആരംഭിച്ച പരിപാടി 28 വരെ തുടരും. ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ചേർന്നാണ് പരിപാടി. ലോകകപ്പിന് എങ്ങനെ ടിക്കറ്റെടുക്കാം, ഹയാ കാർഡിൻറെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഖത്തർ നൽകുന്ന സൗകര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെ നിന്നും അറിയാനാകും. ലോകകപ്പ് ആവേശത്തിന് ഇനി 61 ദിവസങ്ങൾ മാത്രമാണ് ബാക്കി.

  • ഇന്ത്യയും ഓസ്‌ട്രേലിയ 20-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. 20-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമുകൾക്കും പരമ്പര നിർണായകമാണ്. ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനു ശേഷം ആരോൻ ഫിഞ്ചിന്റെ ആദ്യ മത്സരമാണ് ഇത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Ammu
Next Story
Share it