Begin typing your search...

പ്രധാന വാർത്തകൾ ചുരുക്കത്തിൽ

പ്രധാന വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

  • പ്രധാന വാർത്തകൾ ചുരുക്കത്തിൽതെരുവ് നായകളെ നേരിടുന്നതിൻറെ പേരിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് കേരള പോലീസ്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയാണ് സർക്കുലർ ഇറക്കിയത്. കോടതിയുടെ ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പല ജില്ലകളിലും വിഷം കൊടുത്ത് നായകളെ കൊല്ലുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്.

  • രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. 'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് കളഞ്ഞുകുളിച്ചു. രാഹുലിന്റെ യാത്ര ഒരുവശത്ത് നടക്കുമ്പോൾ എംഎൽഎമാർ ബിജെപിയിലേക്ക് പോവുകയാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.

  • ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അതിക്രമം നടത്തിയ മൂന്ന് പേരെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡൻറ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻറ് ചെയ്തത്.

  • സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാൻ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മൾ വിട്ടു തരണമെന്ന വാഹനഉടമയുടെ ആവശ്യവും ഹൈക്കോടതി നിരസിച്ചു.

  • തെരുവ് നായ പ്രശ്‌നപരിഹാരത്തിന് വിപുലമായ റിപ്പോർട്ട് തയാറാക്കാൻ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗൻ സമിതി നടപടികൾ തുടങ്ങി. നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി ഉടൻ യോഗം ചേരും. നിലവിലെ സാഹചര്യവും, സർക്കാർ സ്വീകരിച്ച നടപടികളും സമിതി പരിശോധിക്കും. ഈ മാസം 28ന് മുൻപ് സിരിജഗൻ സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം

  • സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം.

  • കൊച്ചിൽ ഫ്‌ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയ യുവതിയും സുഹൃത്തും പൊലീസ് പിടിയിൽ. ഇൻഫോ പാർക്കിലെ ഓപറേഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി അപർണ റെജി, കോന്നി സ്വദേശി അലൻ രാജു എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

  • വിമർശനം കേട്ട് താൻ പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇതിനോട് മസ്‌കറ്റിൽ പ്രതികരിക്കുകയായിരുന്നു ഷാജി. മസ്‌കറ്റിൽ KMCC സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജി പങ്കെടുത്തത്.

  • ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്താനിലെ സമർക്കന്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യൻ പ്രസിഡന്റ് വൽദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. ഇറാൻ, ഉസ്ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

  • ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. അതിക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റമാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ 6 പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. പെൺകുട്ടികളുടെ കുടുംബത്തിന് യുപി സർക്കാർ 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  • ഉത്തർ പ്രദേശിലെ ദിൽഖുഷിൽ മതിലിടിഞ്ഞുവീണ് 9 തൊഴിലാളികൾ മരിച്ചു. കനത്തമഴയെ തുടർന്ന് നിർമാണത്തിലിരുന്ന ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ചുറ്റുമതിലിനുസമീപം താൽക്കാലിക ഷെഡുകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്.

  • കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കുടകിലേക്കെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കാൻ മന്ത്രി പൊലീസിന് നിർദേശം നൽകി. സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന ആരോപണത്തെ തുടർന്നാണ് അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നത്.

  • ലോകകപ്പ് ഫുട്‌ബോൾ സമയത്ത് ഫാൻസ് കപ്പിനും ഖത്തർ വേദിയൊരുക്കുന്നു. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെ നടക്കുന്ന ടൂർണമെൻറിൽ ലോകകപ്പിൽ കളിക്കുന്ന 32 ടീമുകളുടെ ആരാധകരാണ് മാറ്റുരയ്ക്കുക. ലോകകപ്പിന്റെ അതേ ഫോർമാറ്റിലാകും മത്സരങ്ങൾ. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയാണ് ഫാൻസ് കപ്പ് സംഘടിപ്പിക്കുന്നത്. ഫാൻ ഫെസ്റ്റിവൽ വേദിയായ അൽബിദ പാർക്കാണ് മത്സരവേദി.

Ammu
Next Story
Share it