Begin typing your search...

പ്രധാന വാർത്തകൾ ചുരുക്കത്തിൽ

പ്രധാന വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്.

  • ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ സന്ദർശിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്ദർശന ശേഷം അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു

  • കൊച്ചിയിൽ മത്സ്യ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ വെടിയുണ്ട ഇൻസാസ് തോക്കിലേതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഐഎൻഎസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് സംഘം പരിശോധന പൂർത്തിയാക്കി. അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങൾ രേഖാമൂലം കൈമാറിയെന്ന് നാവിക സേന അറിയിച്ചു.

  • മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം വിദേശ പര്യടനത്തിനൊരുങ്ങുന്നു. ലണ്ടൻ, ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കാണ് ഫിൻലൻറ് സന്ദർശിക്കുക. ഈ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉണ്ടാകും. ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉണ്ടാകുമെന്നാണ് വിവരം. ചീഫ് സെക്രട്ടറി വി.പി. ജോയിയും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമാണ യൂണിറ്റും സന്ദർശിച്ചേക്കും. മന്ത്രി മുഹമ്മദ് റിയാസ് പാരിസ് സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ , മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്

  • മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ പര്യടനം ആവശ്യമുള്ള കാര്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആവശ്യമുള്ള കാര്യത്തിനാണ് വിദേശയാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ട് പഠിക്കുന്നത് ഗുണം ചെയ്യും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവേ മന്ത്രിമാരുടെ വിദേശ സന്ദർശനം അധിക ചെലവ് സൃഷ്ടിക്കുമെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കണ്ണൂരിൽ പേവിഷബാധ ഏറ്റ് പശു ചത്തു. പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കണ്ടെത്താനായിട്ടില്ല. പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടർമാർ പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു.

  • കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂർ പൊലീസാണ് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്തു. മൃഗസ്‌നേഹികളുടെ പരാതിയിലാണ് നടപടി.

  • രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനംതുടരുന്നും. ഇന്ന് രാവിലെ കഴ്കൂട്ടത്ത് നിന്നാരംഭിച്ച യാത്ര ആറ്റിങ്ങലിൽ സമാപിച്ചു. വൈകിട്ട് യാത്ര പുനരാരംഭിക്കും. ഇടവേളകളിൽ പ്രദേശത്തെ പ്രമുഖരുമായി രാഹുൽ ആശയവിനിമയം നടത്തും. സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രതിനിധികൾ ഇന്ന് രാഹുലിനെ കാണും. യാത്രക്ക് കിട്ടുന്ന സ്വീകരണത്തിൽ സിപിഎമ്മും ബിജെപിയും അസ്വസ്ഥരാണെന്നും അതിനാലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ വിമർശിച്ചു.

  • ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിക്കുള്ള യഥാർത്ഥ ബദൽ രാഹുൽ ഗാന്ധിയാണെന്നും കേരളത്തിലും അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

  • ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
  • കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിന് കർണാടക മോഡൽ പഠിക്കാൻ സമിതിയെ നിശ്ചയിച്ച്. സംസ്ഥാന ധനവകുപ്പ്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ , പ്ലാനിങ് ബോർഡ് അംഗം വി. നമശിവായം അധ്യക്ഷനായ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗ്രാമ - നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും.

  • കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ പെരുകുന്നു. ഒരു മാസത്തിനിടെ യവാത്മാൾ ജില്ലയിൽ 48 കർഷകർ ജീവനൊടുക്കിയെന്നാണ് വിവരം. ഈ മാസം 12 കർഷകർ ആത്മഹത്യ ചെയ്തു. ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും യവാത്മാൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടി തുടങ്ങിയിട്ടുണ്ട്.

  • തെലങ്കാനയിലെ സെക്കന്ദരാബാദിൽ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 8 ആയി. 10 ഓളം പേർക്ക് പരിക്കേറ്റു. താഴത്തെ നിലയിലുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ നിന്നും മുകൾ നിലയിലെ ലോഡ്ജിലേക്ക് തീ പടർന്നതാണ് 8 പേർ മരിക്കാൻ ഇടയാക്കിയത്. ലോഡ്ജിലെ 1, 2 നിലകളിൽ താമസിച്ചിരുന്നവർ പുക ശ്വസിച്ചാണ് മരിച്ചത്.

  • ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. വിവാഹ നിശ്ചയം കഴിഞ്ഞു. 1500 മീറ്ററിൽ 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ താരമാണ് ചിത്ര.

Ammu
Next Story
Share it