Begin typing your search...

ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. അശോഗ ഗഹ്ലോട്ട് വിഭാഗം സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കില്ലെന്ന കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് കൂടികാഴ്ച്ച. അശോക് ഗഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ , മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകും എന്നത് സംബന്ധിച്ചാണ് തർക്കം തുടരുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചർച്ചയെന്ന ഗലോട്ട് പക്ഷത്തിൻറെ ആവശ്യം ഹൈക്കമാൻറ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് രാജി നീക്കവുമായി എംഎൽഎമാർ രംഗത്തുവന്നത്. 92 എംഎൽഎമാരും കഴിഞ്ഞ രാത്രി സ്പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നു. അതേസമയം, ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെയും ഒരു വിഭാഗം രംഗത്തെത്തി. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു.
  • പോപ്പുലർ ഫ്രണ്ടിന് ഭീകരസംഘടനയായ അൽഖ്വയ്ദയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ് വഴി അൽ ഖ്വയ്ദ പോപ്പുലർ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എൻഐഎ പറയുന്നത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്‌മാൻ, പ്രൊഫസർ ടി കോയ എന്നിവർ അൽ ഖ്വയ്ദയുടെ സഹ സംഘടനയുമായി ഇസ്താംബൂളിൽ വച്ച് ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ.
  • ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലാത്. കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
  • കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. റെയിൽവേ, വിവിധ സംഘടനകൾ , വ്യക്തികൾ എന്നിവർ നൽകിയ ഹർജ്ജികളാണ് ഇന്ന പരിഗണിക്കുക. പദ്ധതിയെ സംബന്ധിച്ച രേഖകൾ കെ.റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
  • രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകനായ കെ. വിജയൻ ഹർജി നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡൻറ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.
  • നിയമസഭാ കൈയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. കേസിൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികൾ കോടതിയിൽ നേരത്തേ ഹാജരായിരുന്നു. താനടക്കം എല്ലാവരും ഇന്നും കോടതിയിൽ ഹാജരാകുമെന്ന് ഇപി ജയരാജൻ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരകയുടെ പരാതി. സംഭവത്തിൽ ശ്രീനാഥ് ഭാസി ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു.
  • ഇന്നലെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യടൻ മുഹമ്മദിന് നാട് വിട നൽകി. രാവിലെ മുക്കട്ട വലിയ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ആര്യാടന് അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളാണ് നിലമ്പൂരിലെ വസതിയിലേക്ക് ഇന്ന് രാവിലെയും എത്തിയത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ഇന്നലെ നിലമ്പൂരിൽ എത്തിയിരുന്നു.
  • നവരാത്രി സംഗീതോത്സവം ആഘോഷമാക്കി റേഡിയോ കേരളം 1476 എഎം. നവരാഗം നവതാരം റേഡിയോ കേരളം 1476 എഎം നവരാത്രി സംഗീതോത്സവം, എന്ന പേരിലാണ് 9 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. സംഗീത രംഗത്തെ 9 പ്രതിഭകൾ 9 രാഗങ്ങളെ 9 ദിവസങ്ങളിലായി ശ്രോതാക്കൾക്ക് പരിചയപ്പെടുത്തും. പെരുമ്പാപൂർ ജി രവീന്ദ്രനാഥ്, കാവാലം ശ്രീകുമാർ, പാലക്കാട് കെ എൽ ശ്രീറാം, ഗായത്രി, ശരത്, എം ജയചന്ദ്രൻ, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് 9 ദിവസങ്ങളിലായി പങ്കെടുക്കുക. ആദ്യ ദിവസമായ ഇന്ന് പ്രശസ്ത സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് പങ്കെടുക്കുന്നത്. ശങ്കരാഭരണം എന്ന രാഗമാണ് ഇന്ന് അദ്ദേഹം അവതരിപ്പിക്കുന്നത്.
  • ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥമയിക്കുന്നത്. ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിഞ്ഞതിനാൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നിറയുമെന്ന കാര്യത്തിൽ സംശയമില്ല.

Ammu
Next Story
Share it