Begin typing your search...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

  • കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എന്നാൽ സാങ്കേതിക തടസങ്ങളെ തുടർന്ന് എയർ ആമ്പുലൻസ് എത്താൻ വൈകുമെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ച പൊതുദർശനം ഉൾപ്പെടെയുള്ള സമയക്രമങ്ങളിൽ വ്യത്യസം വന്നേക്കും.

എം വി ജയരാജൻ നേതൃത്വത്തിലാണ് കണ്ണുർ വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങുന്നത്. തുടർന്ന് വിലാപയാത്രയായി കൂത്തുപറമ്പ് വഴി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ നിന്ന് അഭിവാദ്യം അർപ്പിക്കും. നാളെ തലശ്ശേരി ടൗൺ ഹാളിൽ പിന്നീട് കോടിയേരി മാടപീടികയിൽ വസതിയിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം. തുടർന്ന്മൂന്ന് മണിയോടെയായിരിക്കും പയ്യാമ്പലത്ത് സംസ്‌കാരം.

അന്തരിച്ച കൊടിയേരി ബാലകൃഷ്ണന് അന്തായാഞ്ജലി അർപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ കണ്ണൂരിലേത്തും. ദുഃഖ സൂചകമായി നാളെ കണ്ണൂർ തലശ്ശേരി ധർമ്മടം മണ്ഡലങ്ങളിൽ ഹർത്താൽ.

സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരിയുടെ പങ്ക് മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അതേസമയം പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

കോടിയേരിയുടെ വിയോഗം കേരളത്തിന്റെ പൊതു രംഗത്തിന് തീരാ നഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലപാടുകൾക്കിടയിലും പ്രതിപക്ഷത്തോട് വ്യക്തിബന്ധം സൂക്ഷിച്ച ആളാണ് അദ്ദേഹം.

രാഷ്ട്രീയമായി വ്യത്യസ്ഥ നിലപാട് സ്വീകരിക്കുമ്പോഴും കോടിയേരിയുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള ചൈനയാത്രയാണ് ഈ സന്ദർഭത്തിൽ ഓർമ്മിക്കുന്നതെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

  • തീവ്രവാദ വിഷയത്തിൽ പാകിസ്താനെ നിശിതമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ലെന്ന് പാകിസ്താനെ പരിഹസിച്ച് ജയശങ്കർ പറഞ്ഞു. 'ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം' എന്ന വിഷയത്തിൽ വഡോദരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • ലോകകപ്പിനോടനുബന്ധിച്ച് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ 'വേൾഡ് ഓഫ് ഫുട്ബോൾ' പ്രദർശനം സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് അൽതാനി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഫുട്ബോളിന്റെ ഉത്ഭവം മുതൽ ഫിഫ ലോകകപ്പിന്റെ തുടക്കം വരെയുള്ള ചരിത്രത്തിലൂടെ സന്ദർശകരെ വഴിനടത്തുന്ന പ്രദർശനം ലോകജനതയെ ഒരുമിച്ചു നിർത്തുന്നതിൽ ഫുട്‌ബോളിനുള്ള പ്രാധാന്യം വരച്ചുകാണിക്കും. ഫുട്‌ബോൾ ആരാധകർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലും സാംസ്‌കാരിക പശ്ചാത്തലത്തിലുമുള്ള മുഴുവൻ സന്ദർശകർക്കും പ്രദർശനം വേറിട്ട അനുഭവമായിരിക്കുമെന്ന് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽതാനി അഭിപ്രായപ്പെട്ടു.

Ammu
Next Story
Share it