Begin typing your search...

പ്രതിഷേധം രൂക്ഷം; അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അവധി പിൻവലിച്ച് ദില്ലി എയിംസ്

പ്രതിഷേധം രൂക്ഷം; അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അവധി പിൻവലിച്ച് ദില്ലി എയിംസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ച തീരുമാനം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പിൻവലിച്ചു. നേരത്തെ ഒ പി വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം മാറ്റിയത്.

രോഗികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഒ പി വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടർന്നാണ് എയിംസ് അധികൃതര്‍ അടച്ചിടല്‍ തീരുമാനം പിന്‍വലിച്ചത്.

WEB DESK
Next Story
Share it