Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരഞ്ഞെടുപ്പ് കമ്മീഷണരായി അരുണ്‍ഗോയലിന്റെ മിന്നല്‍ നിയമനത്തിന്റെ സാഹചര്യമെന്തെന്ന്് കേന്ദ്രത്തോട് ആരാഞ്ഞ് സുപ്രീംകോടതി.പരിഗണിക്കപ്പെട്ട നാലുപേരില്‍ ന്ിന്നും ഒരാളിലേക്ക്് എങ്ങനെയെത്തിയെന്നും സുപ്രീംകോടതിയുടെ ചോദ്യം.

...........................

തലശേരി ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് നേരത്തേയുണ്ടായ തര്‍ക്കമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. കൊലപാതകത്തില്‍ പങ്കെടുത്തത് അഞ്ച് പേരാണ്. രണ്ട് പേര്‍ സഹായം ചെയ്തു. ലഹരി വില്‍പന ചോദ്യം ചെയ്തതാണോ കൊലപാതക കാരണമെന്ന് പരിശോധിക്കുന്നുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. കൊലപാതകത്തില്‍ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി പാറായി ബാബുവടക്കം ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതില്‍ അഞ്ച് പേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. മുഖ്യപ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയംതലശേരിയിലെ കൊലപാതകംനാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

..........................

തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരി മാഫിയയെ അസ്വസ്ഥമാക്കുന്നുണ്ട്. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

........................

വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. നേമം സ്വദേശി ശ്രീജിത്തനാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സ്ത്രീയെ ശ്രീജിത്തന്‍ ആക്രമിച്ചത്. . ബൈക്കിലെത്തിയ ശ്രീജിത്തന്‍ സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിയൂരില്‍ ആക്രമിക്കപ്പെട്ടത്.

.........................

കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നല്‍കിയിട്ടുള്ളത്.

...........................

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് പറഞ്ഞ ശശി തരൂര്‍ മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിച്ച്, എല്ലാവരെയും ചതിച്ചുവെന്നും കുറ്റപ്പെടുത്തി.

........................

സംസ്ഥാനത്തും അഞ്ചാംപനി പടരുന്നു. മലപ്പുറത്ത് 125 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് മീസില്‍സ് വാക്‌സിനേഷന്‍ മുടങ്ങിയതാണ് രോഗം തിരിച്ചുവരാന്‍ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ കൂടിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘവും ചേരും. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ഒമ്പത് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് മൂന്നാമതൊരു അധിക ഡോസ് വാക്‌സിന്‍ കൂടി നല്‍കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

............................

എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. മെയ് 10ന് ഉള്ളില്‍ ഫല പ്രഖ്യാപനം നടത്തും. 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക. മെയ് 25നുള്ളില്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും. രാവിലെ 9.30നാണ്എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക.

..........................

കോഴിക്കോട് കോതിയില്‍ സ്ഥാപിക്കുന്ന ശുചിമുറി മാലിന്യ പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം. സമരക്കാരെ ബലംപ്രയോഗിച്ച് നീക്കി പോലീസ്. പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കി. സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നെന്‌നും പറഞ്ഞ മേയര്‍ പോലീസ് നടപടിയെ ന്യായീകരിച്ചു.

................

സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. എഴുത്തുകാരന്‍, ടെലിവിഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. തിരു. വഞ്ചിയൂരുളള ഫ്‌ലാറ്റിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 59 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

.....................

കേരളത്തിന്റെ ടൂറിസം വളര്‍ച്ചയെ ചൊല്ലി പൊതു വേദിയില്‍ വാക് പോരുമായി മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. അതേ വേദിയില്‍ വി. മുരളീധരന് മറുപടിയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസും എത്തിയത് കൗതുകമായി.കേരളം മദ്യവും ലോട്ടറിയും വിറ്റാണ് പണം ഉണ്ടാക്കുന്നതെന്ന് ഒരു മാസം മുന്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതിന് മറുപടി എന്ന നിലയ്ക്ക്് മുഖ്യമന്ത്രി നടത്തിയ പരോക്ഷ പരാമര്‍ശം തിരിച്ചറിഞ്ഞ് അതേ വേദിയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തി. ഗുജറാത്തിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സംസാരിച്ച് നിര്‍ത്തിയതിന് തൊട്ട് പിന്നാലെയെത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാര്‍ദ്ര മനോഭാവവും കേരളത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നെന്ന് പറഞ്ഞുനിര്‍ത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശിതരൂര്‍ എംപി തുടങ്ങി നിരവധി ക്ഷണിതാക്കള്‍ വേദിയിലുണ്ടായിരുന്നു. കേരളത്തില്‍ ലുലു ഹയാത്തിന്റെ മൂന്നാമത്തെ നക്ഷത്ര ഹോട്ടലാണ് തിരുവനന്പുരത്ത് ഉദ്ഘാടനം ചെയ്തത്.

...............................

പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയൂ എന്നാണ് ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ഉത്തരവിലുളളത്.വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ ജൂണില്‍ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷയില്‍ പുറപ്പെടുവിച്ചിരുന്നു.

..................................

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചേക്കുമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ഭീഷണി. അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് സച്ചിന്‍ പൈലറ്റ് ശക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ വരെ കാക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കമെന്നാണ് വിവരം.

.....................................

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുടുംബ സമേതമാണ് പ്രിയങ്ക പങ്കെടുത്തത്. പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹാന്‍ എന്നിവരാണ് പങ്കെടുത്തത്. നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്‌ക്കൊപ്പമുണ്ടാകും. ഒരുമിച്ചാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ചുവടുകള്‍ ശക്തമാകുമെന്ന് എ ഐ സി സി ട്വീറ്റ് ചെയ്തു.

..........................

ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ താരങ്ങളായ നെയ്മറും റൊണാള്‍ഡോയും കളത്തില്‍. പോര്‍ച്ചുഗല്‍ ഘാനയേയും ബ്രസീല്‍ സെര്‍ബിയയേയും നേരിടും. ഇന്ന് ആദ്യം നടന്ന ഗ്രൂപ്പ് ജിയിലെ സ്വിറ്റസര്‍ലന്‍ഡ് കാമറൂണ്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ പരാജയപ്പെടുത്തി. 48-ാം മിനിറ്റില്‍ ബ്രീം എംപാലോ ആയിരുന്നു ഗോള്‍ നേടിയത്. യുറുഗ്വേയെ ദക്ഷിണ കൊറിയ മത്സരം പുരോഗമിക്കുകയാണ്.യുഎഇ സമയം ഇന്ന് രാത്രി 8നാണ് പോര്‍ച്ചുഗല്‍ ഘാന മത്സരം. 11 മണിക്കാണ് ബ്രസീല്‍ സെര്‍ബിയ മത്സരം.

Krishnendhu
Next Story
Share it